ന്യുഡല്‍ഹി|
WEBDUNIA|
Last Modified ശനി, 8 ജൂണ്‍ 2013 (17:02 IST)
PRO
വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് തന്റെ ആസ്തി വെളിപ്പെടുത്തി. തനിക്ക് 71 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് കേജ്രിവാള് വ്യക്തമാക്കി.
70 ലക്ഷം രൂപ വിലവരുന്ന ഭൂമിയും ഒരു ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമാണ് ഇന്ദിരപുരത്ത് കെജ്രിവാളിനുള്ളത്. ഭാര്യയുടെ പേരില്‍ ഗുര്‍ജണില്‍ ഒരു കോടി രൂപ വിലവരുന്ന ഫ്ളാറ്റും ഒരു ലക്ഷം രൂപയുടെ ബാങ്ക് ബാലന്സുമുണ്ട്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് കെജ്രിവാളിന്റെ നീക്കം. മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മണ്ഡലമാണിത്. തെരഞ്ഞെടുപ്പില്‍ ദീക്ഷിത്തിനെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കെജ്രിവാള് മുന്‍പ് വ്യക്തമാക്കിയിരുന്നു.