കാര്‍വില്പനയില്‍ 29% വര്‍ധന

മുംബൈ| WEBDUNIA| Last Modified ബുധന്‍, 12 ജനുവരി 2011 (12:50 IST)
PRO
PRO
ആഭ്യന്തര കാര്‍വില്പനയില്‍ 2010 ഡിസംബറില്‍ 28.91 ശതമാനം വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ 1,48,681 കാറുകള്‍ വിറ്റഴിക്കാനായെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പ്രസ്താവനയില്‍ അറിയിച്ചു. 2009 ഡിസംബറില്‍ ഇത് 1,15,337 ആയിരുന്നു.

ഇരുചക്രവാഹനവില്പനയില്‍ 31.1 ശതമാനം വര്‍ധന രേഖപ്പെടുത്തി. 7,67,789 യൂണിറ്റുകളില്‍ നിന്ന് 10,06,545 ആയാണ് വര്‍ധിച്ചത്. എന്നാല്‍ ബൈക്ക് വില്പനയിലെ നേട്ടം 27.13 ശതമാനമാണ്. 5,92,589 യൂണിറ്റുകളില്‍ നിന്ന് 7,53,358 യൂണിറ്റുകളിയാണ് വര്‍ധന.

വാണിജ്യവാഹനവില്പനയില്‍ ഡിസംബറില്‍ 27.3 ശതമാനം വര്‍ധനയുണ്ടായി. ഡിസംബറില്‍ വാഹനവില്പനയില്‍ രാജ്യത്തുണ്ടായ മൊത്തം വര്‍ധന 30.51 ശതമാനമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :