കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി

തിരുവനന്തപുരം| WEBDUNIA|
PTI
PTI
കേരള സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കി. ധനമന്ത്രി കെ എം മാണി അത് സംബന്ധിച്ച ഉത്തരവിറക്കി.

ശ്രീശാന്ത് കാരുണ്യ ലോട്ടറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ അല്ലെന്ന് മാണി അറിയിച്ചു. ശ്രീശാന്തുമായുള്ള പരസ്യ കരാര്‍ റദ്ദാക്കുമെന്നും മാണി പറഞ്ഞു. ഐപിഎല്‍ ഒത്തുകളി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയത്.

ഗാനരചയിതാവായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'മഴവില്ലിനറ്റം വരെ' എന്ന ചിത്രത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കുമെന്ന് കൈതപ്രം അറിയിച്ചിരുന്നു.

ഐപിഎല്‍ ക്രിക്കറ്റില്‍ 40 ലക്ഷം രൂപ വാങ്ങി ശ്രീശാന്ത് ഒത്തുകളിച്ചു എന്നാണ് ആരോപണം. ആംഗ്യങ്ങളിലൂടെയും തൂവാല കൈയില്‍ വച്ചും ശ്രീശാന്ത് സന്ദേശങ്ങള്‍ കൈമാറി എന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഇതിന്‍റെ തെളിവുകളും പൊലീസ് പുറത്തുവിട്ടു. ശ്രീശാന്ത് ഉള്‍പ്പടെ വാതുവയ്പ് കേസില്‍ അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :