കാരഫര്‍ ഇക്കൊല്ലം ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോകത്തെ രണ്ടാമത്തെ വലിയ ചില്ലറ വില്‍‌പന സ്ഥാപനമായ കാരഫര്‍ ഇക്കൊല്ലം ഇന്ത്യയിലേക്ക് ബിസിനസ് വ്യാപിപ്പിക്കും. ഒരു വാര്‍ത്താ ഏജന്‍സിക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സ് ആസ്ഥാനമായുള്ള കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ നിരവധി തവണ ഇന്ത്യന്‍ ചില്ലറവില്‍‌പന രംഗത്തേക്ക് എത്താന്‍ കാരഫര്‍ പദ്ധതിയിട്ടിരുന്നെങ്കിലും രംഗപ്രവേശം അനന്തമായി നീളുകയായിരുന്നു. ഇതിനൊടുവിലാണ് ഇക്കൊല്ലം തന്നെ ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ചില്ലറ വില്‍‌പന രംഗത്തെ ആഗോള ഭീമനായ യു‌എസ് കമ്പനി വാള്‍ മാര്‍ട്ടിന്‍റെ പിന്നില്‍ രണ്ടാം സ്ഥാനത്താണ് കാരഫര്‍‍. ഇന്ത്യന്‍ കമ്പനികളുമായി പങ്കാളിത്തത്തിന് ശ്രമിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ഏതൊക്കെ കമ്പനികളുമായാണ് ചര്‍ച്ചയെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രാദേശിക താല്‍‌പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശനിക്ഷേപ നയങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണമനുസരിച്ച് പ്രാദേശിക കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ മാത്രമേ ഇന്ത്യയില്‍ ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. ഭാരതി എന്‍റര്‍പ്രൈസസുമായി ചേര്‍ന്നാണ് കാരഫറിന്‍റെ മുഖ്യ എതിരാളികളായ വാള്‍ മാര്‍ട്ട് ഇന്ത്യയില്‍ ചില്ലറ വില്‍‌പന ശൃംഖല സ്ഥാപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :