കാണം വിറ്റ് ഇത്തവണ ഓണമുണ്ണേണ്ടി വരില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഓണത്തിനുള്ള കണ്ണു തള്ളിക്കുന്ന വിലക്കയറ്റം മൂലം ആര്‍ക്കും നിരാശപ്പെടേണ്ടി വരില്ല. പിടിച്ചാല്‍ കിട്ടാത്ത ഓണവിലയെ പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ വിപണന രീതികള്‍ കാര്യക്ഷമമാക്കി വില നിയന്ത്രിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

വിപണന രീതികള്‍ കാര്യക്ഷമമാക്കും. സഞ്ചരിക്കുന്ന ഓണചന്തകള്‍ ഒരാഴ്‌ചയായി പ്രവര്‍ത്തിക്കുന്നുണ്ട്‌. സപ്ലൈക്കോ ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയിടത്തു പൊതു വിപണിയില്‍ വില വളരെ കുറഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. കൂടുതല്‍ വിപണകേന്ദ്രങ്ങള്‍ ഈയാഴ്‌ച തുറക്കും. ജയ അരിക്കു പൊതുവിപണിയില്‍ 24 മുതല്‍ 30 രൂപ വരെയാണു വില. എന്നാല്‍ സപ്ലൈക്കോ-മാവേലി ഔട്ട്‌ലെറ്റുകളിലെ വില 21 രൂപയാണ്‌. വെളിച്ചെണ്ണയും പഞ്ചസാരയും മാവേലി സ്‌റ്റോറുകള്‍ വഴി നല്‍കുന്നുണ്ട്‌.

കൃഷി-ഭക്ഷ്യം-സഹകരണ വകുപ്പുകള്‍ ഏകോപിച്ചാണു പ്രവര്‍ത്തനം. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും പൂഴ്‌ത്തി വയ്‌പ്പ് തടയുന്നതിനും പരിശോധന തുടങ്ങി. ജില്ലാ കളക്‌ടര്‍മാരുടെ നേതൃത്വത്തില്‍ ചെറുകിട വിപണന കേന്ദ്രങ്ങളിലാണു പരിശോധന. റവന്യൂ, പൊലീസ്‌, സെയില്‍ ടാക്‌സ്, എക്‌സൈസ്‌ വകുപ്പുകളും പരിശോധനയില്‍ പങ്കെടുക്കുന്നു.

വിപണന മേളകള്‍ ഈമാസം 28വരെ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. റംസാന്‍, ഓണം പച്ചക്കറി വിപണന മേളകളില്‍ കര്‍ഷകരില്‍ നിന്നു നേരിട്ടു സംഭരിച്ച പച്ചക്കറികള്‍ 30% വിലകുറച്ചു വില്‍ക്കുന്നുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :