കണ്ണ് കാണിച്ചാല്‍ കൂടെ പോരുന്ന ഫോണ്‍: സാംസങ് ഗാലക്സി 4

ചെന്നൈ| WEBDUNIA|
PRO
ടച്ച്‌സ്‌ക്രീനിനിന്റെ ഉപയോഗം തന്നെ പലര്‍ക്കും കൈയ്യിലൊതുങ്ങുന്നില്ല അപ്പോഴാണ് ടെക്നോളജിയില്‍ വന്‍ കുതിച്ച് ചാട്ടം നടത്തുന്ന ജനപ്രിയ കമ്പനിയായ സാംസങിന്റെ എസ് 4 എത്തുന്നത്. അംഗവിക്ഷേപങ്ങള്‍ നടത്തിയും കണ്ണിന്റെ ചലനത്തോടെയും ഈ ഫോണിനെ നിയന്ത്രിക്കാന്‍ കഴിയും. ഫോണിന്റെ സമീപത്ത് കൈചലിപ്പിച്ചാല്‍ ‘എയര്‍ വ്യൂ‘ ഇതെല്ലാം പിടിച്ചെടുത്തുകൊള്ളും.

ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5 ഇഞ്ചാണ് ഉള്ളത് . ഫോണെന്നതിനേക്കാള്‍ ഒരു ഫാബ്‌ലെറ്റെന്ന് ഇതിനെ വിളിക്കാനാകും. ഗാലക്‌സി എസ് 4 എത്തിയിരിക്കുന്നു എന്നര്‍ഥം. 1080പി (ഫുള്‍ എച്ച്ഡി 1,920 x 1,080 പിക്‌സല്‍ ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. പോറലുകള്‍ വീഴാത്ത ഗോറില്ല ഗ്ലാസ് 2 ആണ് ഉപയോഗിച്ചിട്ടുള്ളത്.

1.9 ജിഗാഹേര്‍ട്സ് ക്വാര്‍ഡ്-കോര്‍ പ്രൊസസര്‍ കരുത്തുപകരുന്ന ഗാലക്‌സി എസ് 4 ന് 2 ജിബി റാമുണ്ട്. ആന്‍ഡ്രോയിഡ് 4.2.2 പതിപ്പാണ് ഗാലക്‌സി എസ് 4 ലുള്ളത്. 13 മെഗാപിക്‌സല്‍ ക്യാമറയാണ് ഗാലക്‌സി എസ് 4 നുള്ളത്. 2600mAh ബാറ്ററിയാണ് ഫോണിന് ആയുസ്സ് നല്‍കുക. സംതൃപ്തി നല്‍കിയില്ലെങ്കില്‍ ബാറ്ററി മാറ്റുകയും ചെയ്യാം. 16 ജിബി, 32 ജിബി, 64 ജിബി മോഡലുകളിലാകും ഗാലക്‌സി എസ് 4 പുറത്തിറങ്ങുക. എങ്കിലും, സ്‌റ്റോറേജ് 64 ജിബി കൂടി വര്‍ധിപ്പിക്കാന്‍ പാകത്തില്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് ഉണ്ട്.

ഒരാള്‍ പറയുന്ന കാര്യം ടെക്സ്റ്റായി വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന സാംസംങ് ടി എന്ന ആപ്ലിക്കേഷന്‍ സഹായിക്കും.നിലവില്‍ എട്ട് ഭാഷകളാണ് എസ്.ട്രാന്‍സിലേറ്ററില്‍ ഉള്ളത് . ഗാലക്‌സി എസ് 4 നെ ടിവിയുടെ റിമോട്ട് കണ്‍ട്രോളറായും മാറ്റാനാകും. എസ് ഹെല്‍ത്ത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്ന തരത്തിലാണ് രൂപം നല്‍കിയിരിക്കുന്നത്.

ഗാലക്‌സി എസ് 4 ന്റെ വിലയെക്കുറിച്ച് സാംസങ് സൂചനയൊന്നും നല്‍കിയിട്ടില്ല. എങ്കിലും, ഏതാണ്ട് 40,000 രൂപ മുതലാകും ഗാലക്‌സി എസ് 4 ന്റെ വിലയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :