ഒഴുകി ഒഴുകി വരുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റ്

കൊച്ചി| WEBDUNIA|
PRO
കണ്‍സ്യൂമര്‍ഫെഡിന്റെ ഫ്ലോട്ടിംഗ് ത്രിവേണി സൂപ്പര്‍‌സ്റ്റോറുകള്‍ വെള്ളത്തിലൂടെ ഒഴുകിയൊഴുകി വടക്കന്‍കേരളത്തിലെ ജനങ്ങളെ തേടിയെത്തുന്നു. മലബാര്‍ മേഖലയില്‍ ജലമാര്‍ഗങ്ങളെ ആശ്രയിക്കുന്നവര്‍ക്കും ഒഴുകിനടക്കുന്ന ത്രിവേണിയുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുങ്ങുകയാണ്.

കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്ജില്ലകളിലേക്കായി മുന്ന് ഫ്ലോട്ടിംഗ്‌സൂപ്പര്‍മാര്‍ക്കറ്റുകളാണ് കണ്‍സ്യൂമര്‍ഫെഡ്‌ വെള്ളത്തിലിറക്കുന്നത്. നിലവിലുള്ള ഏഴെണ്ണം കൂടാതെയാണ് മൂന്നെണ്ണം കൂടി തുടങ്ങുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ റിജി നായര്‍ പറഞ്ഞു.

ഫ്ലോട്ടിങ് ത്രിവേണി സൂപ്പര്‍‌സ്റ്റോറുകളില്‍ നിന്ന് വീട്ടുസാധനങ്ങളും സൗന്ദര്യവര്‍ധകവസ്തുക്കളും മുതല്‍ ടെലിവിഷനും ഫ്രിഡ്ജും ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :