ഒമ്പത് കമ്പനികളുടെ നഷ്ടം 40,000 കോടി

മുംബൈ| WEBDUNIA| Last Modified ഞായര്‍, 9 മെയ് 2010 (11:50 IST)
രാജ്യത്തെ ഏറ്റവും വലിയ ഒമ്പത് കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞ വാരം 40,000 കോടി രൂപയുടെ നഷ്ടം നേരിട്ടു. കഴിഞ്ഞ വാരത്തില്‍ ആഭ്യന്തര വിപണികളില്‍ വന്‍ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ വാരത്തില്‍ പ്രമുഖ പത്ത് കമ്പനികളില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രമാണ് നേട്ടം കൈവരിച്ചത്.

ഗ്യാസ് കരാര്‍ സംബന്ധിച്ചുള്ള കോടതി വിധി മുകേഷ് അംബാനിയ്ക്ക് അനുകൂലമായതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മികച്ച നേട്ടം കൈവരിച്ചത്. കഴിഞ്ഞ വാരത്തില്‍ 441.5 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേടിയത്.

കഴിഞ്ഞ ആഴ്ചയില്‍ സെന്‍സെക്സിലും, നിഫ്റ്റിയിലും വന്‍ നഷ്ടമാണ് നേരിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോള്‍ മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 199.10 പോയിന്റ് നഷ്ടത്തിലാണ്. അതേസമയം, അനില്‍ അംബാനിയുടെ കീഴിലുള്ള ആര്‍ എന്‍ ആര്‍ എല്‍ ഓഹരികളും നഷ്ടം നേരിട്ടു.

കഴിഞ്ഞ വാരത്തിലെ അവസാന അഞ്ചു ദിവസം നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 250,000 കോടി രൂപയാണ്. ആഗോള വിപണികളിലെ മാന്ദ്യവും ആഭ്യന്തര ഓഹരി വിപണികളെ ബാധിച്ചു. കഴിഞ്ഞ വാരത്തില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ട മറ്റൊരു കമ്പനി സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസാണ്. സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 9,600 കോടി രൂപയുടെ നഷ്ടം നേരിട്ടു.

ജിന്‍ഡല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍(8,895 കോടി), ഐ സി ഐ സി ഐ ബാങ്ക്(8,256 കോടി) ഹിന്ദുസ്ഥാന്‍ സിങ്ക്(6,784 കോടി), ഇന്‍ഫോസിസ് ടെക്നോളജീസ്(6,685 കോടി), എച്ച് ഡി എഫ് സി ബാങ്ക്(6,612 കോടി), എം എം ടി സി(6,458 കോടി), ടാറ്റാ മോട്ടോര്‍സ്(6,299 കോടി) എന്നീ ഓഹരികളും കഴിഞ്ഞ വാരത്തില്‍ വന്‍ നഷ്ടത്തോടെയാണ് വ്യാപാരം നിര്‍ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :