ഐപാഡ്: ആ‍ദ്യ ദിന വില്‍‌പ്പന മൂന്നു ലക്ഷം

ന്യൂയോര്‍ക്ക്| WEBDUNIA|
PRO
സാങ്കേതിക ലോകത്തെ പുത്തന്‍ തരംഗമാവാന്‍ രംഗത്തെത്തിയ ആപ്പിളിന്‍റെ ഐപാഡിന് ആദ്യ ദിനം റെക്കോറ്ഡ് വില്‍പ്പന. മൂന്നു ലക്ഷം ഐപാഡുകളാണ് ആദ്യ ദിനം തന്നെ യു എസ് വിപണിയില്‍ വിറ്റുപോയത്. രാജ്യത്തെ ആപ്പിള്‍ സ്റ്റോറുകളിലൂടെയും മുന്‍‌കൂര്‍ ഓര്‍ഡര്‍ അനുസരിച്ചുമുള്ള വില്‍‌പ്പനയാണ് മൂന്ന് ലക്ഷത്തിലെത്തിയത്.

ഇതിനു പുറമെ ഐപാഡ് ഉപയോക്താക്കള്‍ ആദ്യ ദിനം തന്നെ പത്ത് ലക്ഷത്തോളം ഉപയോക്താക്കള്‍ ആപ്പിള്‍ ആപ്ലികേഷനുകള്‍ ആപ്പിള്‍ സ്റ്റോറുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തു. ഒരാഴ്ചകൊണ്ട് മൂന്ന് മുതല്‍ ലക്ഷത്തോളം ഐപാഡുകള്‍ വില്‍‌പ്പന നടത്താനാവുമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്.

ഐപാഡ് വിവരങ്ങള്‍ പുറത്തുവിട്ടതിന് ശേഷം രണ്ടു മാസത്തോളം കഴിഞ്ഞതിന് ശേഷമാണ് ഉല്‍പ്പന്നം വിപണിയിലെത്തിയത്. ഏപ്രില്‍ അവസാനത്തോടു ഒന്‍പതോളം രാജ്യങ്ങളില്‍ ഐപാഡ് എത്തുമെന്നാണ് ആപ്പിള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ പ്രദര്‍ശിപ്പിച്ച ഈ ടാബ്ലറ്റ് കംപ്യുട്ടര്‍ വിസ്മയം സ്മാര്‍ട്‌ഫോണ്‍, ലാപ്ടോപ്പ് കംപ്യുട്ടര്‍ എന്നിവയുടെ ഉപയോഗം ഒരേ സമയം പ്രദാനം ചെയ്യുന്നതാണ്. 9.7 ഇഞ്ച് സ്ക്രീന്‍ (25 സെ.മീ) ഐപാഡിന്‍റെ പ്രധാന സവിശേഷത. ജിപിഎസ്, 3ജി തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാവുന്ന ഐപാഡ് ഈ മാസം അവസാനം യൂറോപ്പിലും ജപ്പാനിലും എത്തും. 25,000 രൂപയ്ക്കു മുകളിലാണു വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :