ഐടി: മുന്നില്‍ ഇന്ത്യന്‍ കമ്പനികള്

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയിലെ ആറ് പ്രധാന ഐടി കമ്പനികളുടെ വളര്‍ച്ച ആഗോള കമ്പനികളുടേതിനേക്കാളും വേഗത്തിലാണെന്ന് പഠന ഏജന്‍സിയായ ഗാട്ട്‌നഗര്‍. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസാന്‍റ്, സത്യം, എച്ച് സി എല്‍ എന്നീ കമ്പനികളാണ് വളര്‍ച്ച നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍.

2006 ലെ 672 ബില്യണ്‍ യു എസ് ഡോളറിന്‍റെ ഐടി സേവനത്തില്‍ 1,9 ശതമാനം ഇന്ത്യന്‍ കമ്പനികളുടേതായിരുന്നു. താരതമ്യേന ചെറിയ കമ്പനികളാണെങ്കിലും വിപണിയിലെ മുന്നിരക്കാര്‍ക്ക് വെല്ലുവിളി ആകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഈ ആറു കമ്പനികളുടേതെന്നും പഠനം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഈ കമ്പനികളുടെ വാര്‍ഷിക വരുമാനത്തിലുണ്ടായ വര്‍ദ്ധന 42.4 ശതമാനമാണ്. എന്നാല്‍ വിപണി മുന്നിരക്കാരുടേത് വെറും 4.3 ശതമാനം മാത്രമാണ്. ഇതിന് ഉദാഹരണമായി ഗാര്‍ട്ട്നര്‍ ഐബിഎമ്മിന്‍റെ വരുമാന വര്‍ദ്ധനയാണ് കാണിക്കുന്നത്. 48 ബില്യണ്‍ യു എസ് ഡോളര്‍ വാര്‍ഷികവരുമാനമുള്ള ഐബിഎമ്മിന്‍റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനവര്‍ദ്ധന ഒരു ബില്യണ്‍ ഡോളറില്‍ താഴെയാണ്. ഐബിഎമ്മിന്‍റെ വാര്‍ഷിക വരുമാനത്തിന്‍റെ 18 ല്‍ ഒരു ശതമാനം മാത്രമുള്ള ടിസിഎസിന്‍റെ വരുമാന വര്‍ദ്ധന 1.2 ബില്യണാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :