ഏഷ്യയുടെ വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് മുഖ്യ പങ്ക്: ഐഎംഎഫ്

വാഷിംഗ്ടണ്‍| WEBDUNIA|
PTI
PTI
ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പ്രധാന പങ്കാണുള്ളതെന്ന് ഐ എം എഫ്. ഏഷ്യന്‍ രാജ്യങ്ങളുമായി മികച്ച ബന്ധങ്ങളാണ് നിലനിര്‍ത്തുന്നതെന്നും ഐ എം എഫിന്റെ മുതിര്‍ന്ന വക്താക്കള്‍ അറിയിച്ചു.

ദക്ഷിണ വളരെ പെട്ടെന്ന് വളര്‍ന്നുക്കൊണ്ടിരിക്കുന്ന വലിയൊരു സാമ്പത്തിക മേഖലയാണ്. ഇതില്‍ പ്രധാന പങ്ക് ഇന്ത്യയ്ക്കാണ്. ഏഷ്യയിലെ പ്രമുഖ രാജ്യങ്ങളിലെ വിപണികളുമായി ഇന്ത്യ മികച്ച ബന്ധമാണ് നിലനിര്‍ത്തുന്നതെന്നും ഐ എം എഫ് ഏഷ്യാ പസഫിക് വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ കല്‍പ്പന കൊച്ചാര്‍ പറഞ്ഞു.

വാണിജ്യ മേഖലയില്‍ ഇന്ത്യയും ചൈനയും മികച്ച ബന്ധമാണ് തുടരുന്നത്. ഇന്ത്യയും ചൈനയുമാണ് ഏഷ്യയിലെ ഏറ്റവും മികച്ച വ്യാപാര കേന്ദ്രങ്ങളെന്നും അവര്‍ വ്യക്തമാക്കി. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിരവധി ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചൈനീസ് ഇറക്കുമതി ഇന്ത്യന്‍ വിപണിയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :