ഏഷ്യന്‍ വിപണിയില്‍ എണ്ണ വില ഇടിഞ്ഞു

സിംഗപ്പൂര്‍| WEBDUNIA|
ബുധനാഴ്ച ഏഷ്യന്‍ വിപണിയില്‍ ബാരലിന് 77 ഡോളറിന് താഴെയെത്തി. നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷമാണ് എണ്ണവില 77 ഡോളറിന് താഴെയെത്തിയത്. അമേരിക്കന്‍ എണ്ണ ശേഖരം 4.7 മില്യന്‍ ബാരലായി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എണ്ണ വില ഇടിഞ്ഞത്.

മാര്‍ച്ചിലേക്കുള്ള യുഎസ് ക്രൂഡ് ബാരലിന് 38 സെന്‍റ് കുറഞ്ഞ് 76.85 ഡോളറിലെത്തി. ചൊവ്വാഴ്ച എണ്ണ വിലയില്‍ 3.8 ശതമാനം ഉയര്‍ച്ചയുണ്ടായ ശേഷമാണ് എണ്ണ വില കുറഞ്ഞത്. ലണ്ടന്‍ ബ്രെന്‍റ് ക്രൂഡ് ഓയില്‍ ബാരലിന് 36 സെന്‍റ് കുറഞ്ഞ് 75.70 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

യുഎസ് ഉത്പാദന മേഖലയില്‍ നേട്ടമുണ്ടായതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം എണ്ണ വില ഉയര്‍ന്നത്. കഴിഞ്ഞ വെള്ളിയാഴ്ച എണ്ണ വില 73 ഡോളറിന് താഴെയെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :