മിക്ക ഏഷ്യന്‍ വിപണികളിലും വെള്ളിയാഴ്ച കനത്ത ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ സെഷനിലെ ഭേദപ്പെട്ട പ്രകടനത്തിന് ശേഷമാണ് വിപണികളില്‍ മാന്ദ്യം അനുഭവപ്പെട്ടത്.
ജപ്പാന്റെ നിക്കിയിലാണ് വന്‍ ഇടിവ് സംഭവിച്ചത്. 228 പോയന്റ് കുറഞ്ഞ് 7,823 പോയന്റിലാണ് നിക്കി സൂചിക. ഹോങ്കോംഗിന്റെ ഹാങ്സെംഗ് വിപണി സൂചിക 58 പോയന്റിടിഞ്ഞ് 12,600 പോയന്റിലെത്തി. ഇന്നലെ 1.23 ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തിയതിന് ശേഷമാണിത്. സിയോള്‍ കമ്പോസിറ്റ് സൂചിക 20 പോയന്റിടിഞ്ഞ് 1,097 പോയന്റായി. ഷാംഗായ് കമ്പോസ്റ്റ് സൂചികയിലും നേരിയ കുറവ് അനുഭവപ്പെട്ടു.
അതേസമയം തായ്വാന് വൈയിറ്റഡ് സൂചികയില്‍ അഞ്ച് പോയന്റിന്റെയും സ്റ്റ്രെയിറ്റ് ടൈംസ് സൂചികയില്‍ ഒരു ശതമാനത്തിന്റെയും വര്‍ദ്ധനവുണ്ടായി.
നേരത്തെ വന്‍ നഷ്ടത്തിലാണ് അമേരിക്കന്‍ വിപണികള്‍ കഴിഞ്ഞ സെഷനില്‍ ക്ലോസ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇടിവ്, തൊഴിലില്ലായ്മ, കോര്‍പറേറ്റ് വരുമാനങ്ങള്‍ എന്നിവ സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നതാണ് അമേരിക്കന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായത്. ഡൗ ജോണ്‍സ് സൂചിക 105 പോയിന്റ് നഷ്ടത്തില്‍ 8122 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് 41 പോയിന്റ് നഷ്ടത്തില്‍ 1465ല്‍ ക്ലോസ് ചെയ്തു.