ഏഴ് കമ്പനികള്‍ക്ക് 77000 കോടി രൂപ നഷ്ടം

മുംബൈ| WEBDUNIA| Last Modified ഞായര്‍, 28 ഫെബ്രുവരി 2010 (12:19 IST)
രാജ്യത്തെ മികച്ച പത്ത് കമ്പനികളില്‍ ഏഴെണ്ണം 77000 കോടി രൂപ നഷ്ടം നേരിട്ടു. സര്‍ക്കാര്‍ സ്ഥാപനമായ എന്‍ എം ഡി സിയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. അതേസമയം, ഒഎന്‍‌ജിസി, ടിസി‌എസ്, ഇന്‍ഫോസിസ് എന്നിവ വിപണി മൂലധനത്തില്‍ 15,853.72 കോടി രൂപ കൂട്ടിച്ചേര്‍ത്തു.

വിപണി മൂലധനത്തില്‍ 26048 കോടി രൂപ നഷ്ടപ്പെടുത്തിയ എന്‍ എം ഡി സി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 171156 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വിപണി മൂലധനം. 22404.73 കോടി രൂപ നഷ്ടപ്പെടുത്തിയെങ്കിലും 319826 കോടി രൂപ വിപണി മൂലധനത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വിപണി മൂലധനത്തില്‍ 3689.55 കോടി രൂപ കൂട്ടിച്ചേര്‍ത്ത് ഒഎന്‍‌ജിസി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

1568 കോടി രൂപ നഷ്ടം നേരിട്ടെങ്കിലും എംഎംടിസി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 9276 കോടി രൂപ നഷ്ടം നേരിട്ട എന്‍‌ടിപിസി നാലാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തായി. 167382 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വിപണി മൂലധനം. ഐടി കമ്പനികളായ ഇന്‍ഫോസിസ്, ടിസി‌എസ് എന്നിവയാണ് ആറ്, ഏഴ് സ്ഥാനങ്ങളില്‍.

5215 കോടി രൂപ നഷ്ടപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എട്ടാം സ്ഥാനത്താണ്. 115142 കോടി രൂപയുടെ വിപണി മൂലധനമുള്ള ഭെല്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തും സ്വകാര്യ ടെലികോം കമ്പനിയായ ഭാര്‍തി എയര്‍ടെല്‍ പത്താം സ്ഥാനത്തുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :