എസ്ബിഐയുടെ ലാഭം മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കുറവ്

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2013 (12:55 IST)
PRO
PRO
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ലാഭം മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കുറവാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസക്കാലയളവില്‍ 3,241.08 കോടി രൂപയുടെ അറ്റാദായം നേടാനെ എസ്ബിഐക്ക് കഴിഞ്ഞുള്ളൂ.

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ എസ്ബിഐയുടെ അറ്റാദായം 3,752 കോടി രൂപയായിരുന്നു. അതായത് ഈ വര്‍ഷം 13.6 ശതമാനമാണ് ഇടിവ്.

എസ്ബിഐയുടെ മൊത്തവരുമാനം 32,415 കോടി രൂപയില്‍ നിന്ന് 36,192.62 കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തികമാന്ദ്യം കാരണം എസ്ബിഐയുടെ കിട്ടാക്കടം 4.99 ശതമാനത്തില്‍ നിന്ന് 5.56 ശതമാനമായി ഉയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :