മുംബൈ|
WEBDUNIA|
Last Modified ചൊവ്വ, 17 മെയ് 2011 (17:39 IST)
PRO
PRO
പൊതുമേഖലാ ബാങ്കായ എസ് ബി ഐയുടെ അറ്റാദായത്തില്‍ ഇടിവ്. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായത്തില്‍ 20.88 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1,866.60 കോടി രൂപയായിരുന്നു.
കിട്ടാകടത്തിന്റെ പ്രൊവിഷന്‍ കഴിഞ്ഞ വര്‍ഷം 2187 കൊടി രൂപയായിരുന്നതില്‍ നിന്ന് 49 ശതമാനം കൂടി 3264 കോടിരൂപയാക്കിയിരുന്നു. അതേസമയം പ്രവര്‍ത്തന ചെലവ് 6036 രൂപയില്‍ നിന്ന് 6794കോടി രൂപയിലേക്ക് ഉയരുകയും ചെയ്തു. ഇതായിരിക്കും ലാഭം കുറയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം, ബാങ്കിന്റെ മൊത്തവരുമാനത്തില്‍ 18 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ 22,474.12 കോടി രൂപയില്‍ നിന്ന് 26,536.84 കോടി രൂപയായിട്ടാണ് മൊത്തവരുമാനം വര്‍ധിച്ചത്.