രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ 1,640.92 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.
അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 1,861.66 കോടി രൂപയായിരുന്നു.
എങ്കിലും അവലോകന കാലയളവില്‍ ബാങ്കിന്റെ മൊത്ത വരുമാനം 23,747.43 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. 2007-08 ലെ ഒന്നാം പാദത്തില്‍ ഇത് 18,882.57 കോടി രൂപയായിരുന്നു.
അറ്റാദായം കുറഞ്ഞേങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി ഇത്തവണത്തെ ഫലങ്ങള്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇതിനുള്ള പ്രധാന കാരണം ബാങ്ക് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ അക്കൌണ്ട് നയങ്ങളാണ്.
ഇതിനൊപ്പം രൂപയുടെ വിനിമയ നിരക്കും ബാങ്കിന്റെ ലാഭ നഷ്ട കണക്കുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.