എസ്ബിഐ വിദ്യാഭ്യാസ വായ്പ നിരക്ക് കുറച്ചു

മുംബൈ| WEBDUNIA| Last Modified ബുധന്‍, 29 ഏപ്രില്‍ 2009 (10:14 IST)
വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിദ്യാഭ്യാസ വായ്പകളുടെ പലിശ നിരക്കില്‍ 2.5 ശതമാനത്തിന്‍റെ കുറവ് വരുത്തി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

നിലവില്‍ 11.75 ശതമാനം മുതല്‍ 13.25 ശതമാനം വരെ നിരക്കിലാണ് എസ്ബിഐ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പലിശ നിരക്കില്‍ 0.5 ശതമാനത്തിന്‍റെ ഇളവ് അനുവദിക്കുന്നത് തുടരും. മെയ് ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തിലുണ്ടാവുകയെന്ന് എസ്ബിഐ അറിയിച്ചു.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ നല് ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ 11.75 ശതമാനത്തില്‍ നിന്ന് 11.5 ശതമാനമായി കുറയും. നാല് ലക്ഷം മുതല്‍ 7.50 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 13.25 ശതമാനത്തില്‍ നിന്ന് 11.25 ശതമാനമായി കുറയും. ബാങ്കിന്‍റെ അടിസ്ഥാന പലിശ നിരക്ക് അടിസ്ഥാനമാക്കിയാണ് എസ്ബിഐ വിദ്യാഭ്യാസ വായ്പകളുടെ പലിശ നിര്‍ണ്ണയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :