എസൂസ് സെന്‍ഫോണ്‍ മാക്‌സിന്റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ വിപണിയില്‍

എസൂസ് സെന്‍ഫോണ്‍ മാക്‌സിന്റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ പുറത്തിറക്കി.

എസൂസ്, സ്മാര്‍ട്ട് ഫോണ്‍, മാര്‍ഷ്മല്ലോ asus, smartphone, marshmallow
സജിത്ത്| Last Modified തിങ്കള്‍, 23 മെയ് 2016 (15:38 IST)
എസൂസ് സെന്‍ഫോണ്‍ മാക്‌സിന്റെ അഡ്വാന്‍സ്ഡ് വേര്‍ഷന്‍ പുറത്തിറക്കി. ബ്ലാക്,ഓറഞ്ച്, ബ്ലൂ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. പുതിയ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മല്ലോയും പുതുക്കിയ ചിപ്‌സെറ്റും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയും 1280 x 720 പിക്‌സല്‍ റെസല്യൂഷനുമാണ് ഫോണിനുള്ളത്.

13 മെഗാപിക്‌സല്‍ ക്യാമറും എല്‍ ഇ ഡി ഫ്ലാഷും ഉണ്ട്. 5 മെഗാപിക്‌സലാണ് മുന്‍വശത്തെ ക്യാമറ. 5000 എം എ എച്ച് ആണ് ബാറ്ററി ലൈഫ്. ഇന്റേണല്‍ സ്റ്റോറേജ് 32 ജി ബിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. മൈക്രോ എസ്‌ ഡി കാര്‍ഡ് വഴി സ്റ്റോറേജ് 64 ജി ബിയാക്കി ഉയര്‍ത്താനും സാധിക്കും. 2 ജി ബി റാം മോഡലിന് 9,999 രൂപയും 3 ജിബി റാമന് 12,999 രൂപയുമാണ് വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :