എഴുന്നൂറ് രൂപയുടെ ഫോണുമായി വൊഡാഫോണ്‍

മുംബൈ| WEBDUNIA|
ഏറ്റവും വിലകുറഞ്ഞ മൊബൈലുമായി രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോണ്‍ രംഗത്ത്. ആയിരം രൂപയ്ക്ക് താഴെയുള്ള സെറ്റുകള്‍ വിപണിയിലെത്തിച്ച് കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതിന്റെ ഭാഗമായാണിത്. ഏകദേശം എഴൂന്നൂറ് രൂപ( 16 ഡോളര്‍) വിലയുള്ള സെറ്റുകളാണ് വൊഡാഫോണ്‍ വിപണിയിലെത്തിക്കുക. രാജ്യത്തെ ഗ്രാമീണ വിപണികള്‍ ലക്‍ഷ്യമിട്ടാണ് വിലക്കുറഞ്ഞ സെറ്റുമായി വോഡാഫോണെത്തുന്നത്.

രാജ്യത്തെ മറ്റു മൊബൈല്‍ കമ്പനികള്‍ക്കും വിലകുറഞ്ഞ സെറ്റുകള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ട്. നോകിയ, മൈക്രോമാക്സ്, ഫ്ലൈ, റേ കമ്പനികളെല്ലാം പ്രാദേശിക വിപണികളാണ് ലക്‍ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു ടെലികോം കമ്പനി ആയിരത്തില്‍ താഴെ വിലയുള്ള സെറ്റ് പുറത്തിറക്കുന്നത്.

നേരത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ നോകിയ 1300 രൂപ വിലയുള്ള സെറ്റ് പുറത്തിറക്കിയിരുന്നു. 1200 രൂപ വിലയുള്ള സെറ്റ് വോഡാഫോണും വിപണിയിലെത്തിച്ചിരുന്നു. ഈജിപ്ത്, തുര്‍ക്കി, ആഫ്രിക്ക തുടങ്ങി രാജ്യങ്ങളില്‍ 16 ഡോളര്‍ വിലയുള്ള മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :