ചെന്നൈ:|
WEBDUNIA|
Last Modified ഞായര്‍, 17 ഫെബ്രുവരി 2013 (16:38 IST)
PRO
PRO
എല്‍ഐസിയുടെ മൊത്ത വരുമാനത്തില്‍ വര്‍ധന. മൂന്നാം ത്രൈമാസത്തില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സിന്റെ വായ്പാ വിതരണത്തില്‍ വര്ധനവുണ്ടായതോടെയാണിത്. മൊത്ത വരുമാനം 27 ശതമാനം ഉയര്‍ന്ന് 6,005 കോടിയിലെത്തി. വ്യക്തിഗത വായ്പ 21 ശതമാനം ഉയര്‍ന്ന് 5,508 കോടി രൂപയിലെത്തി.
കഴിഞ്ഞ വര്‍ഷത്തെ 1,593 കോടി രൂപയില്‍നിന്നു മൊത്തം വരുമാനം 23 ശതമാനം ഉയര്‍ന്ന് 1,955 കോടി രൂപയായി കുതിച്ചു കയറി. കഴിഞ്ഞ വര്‍ഷത്തെ 1539 കോടി രൂപയില്‍നിന്നു പ്രവര്‍ത്തന വരുമാനം 24 ശതമാനം വര്‍ധിച്ച് 1,905 കോടി രൂപയിലെത്തി. അറ്റലാഭം 305.69 കോടി രൂപയായിരുന്നത് 236.25 കോടി രൂപയായി.