എയര്‍ടെല്ലിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (10:24 IST)
രാജ്യത്തെ ഏഴു കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന. വിപണി മൂല്യത്തില്‍ കഴിഞ്ഞ ആഴ്ച 44,787 കോടി രൂപയുടെ വര്‍ധനയുണ്ടായി.

ഭാരതി എയര്‍ടെല്ലാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. എയര്‍ടെല്ലിന്റെ വിപണി മൂല്യം ഇക്കാലയളവില്‍ 12,494.42 കോടി വര്‍ധിച്ച് 1,42,350.42 കോടി രൂപയിലെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം കഴിഞ്ഞവാരം 7,941 കോടി രൂപ വര്‍ധിച്ച് 2,67,719 കോടി രൂപയായി. ടി സി എസ്, ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യം 13,732 കോടി രൂപ വര്‍ധിച്ചു.

അതേ സമയം കോള്‍ ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുടെ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായി. കോള്‍ ഇന്ത്യയുടെ വിപണി മൂല്യത്തില്‍ 2,084 കോടി രൂപയാണ് കുറഞ്ഞത്. എച്ച് ഡി എഫ് സിയുടെ വിപണി മൂല്യത്തില്‍ 1,193 കോടി രൂപയും കുറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :