എയര്‍ ഇന്ത്യയ്ക്ക് സര്‍ക്കാര്‍ സഹായം?

ന്യൂഡല്‍ഹി| WEBDUNIA|
PRO
നഷ്ടത്തില്‍ തുടരുന്ന എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് സൂചന. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് എയര്‍ ഇന്ത്യയുടെ നഷ്ടം 72 ബില്യന്‍ രൂപയാണ്. ഇത് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും സ്ഥാപനത്തെ രക്ഷിക്കാന്‍ സര്‍ക്കാരിന്‍റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

25 ബില്യന്‍ മുതല്‍ 30 ബില്യന്‍ രൂപ വരെ മൂല്യം വരുന്ന ഓഹരികളാ‍യി മുതല്‍ മുടക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന. അടുത്ത മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം അടിസ്ഥാനമാ‍ക്കി തുക 50 ബില്യന്‍ വരെയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് അടുത്തിടെയും എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :