എയര്‍ ഇന്ത്യയുടെ നഷ്ടം 300 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പൈലറ്റുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 300 കോടി രൂപയിലധികമായി. ടിക്കറ്റ് റദ്ദാക്കുന്നതിലൂടെയാണ് മറ്റ് ചെലവുകളും കാരണവുമാണ് നഷ്ടം വര്‍ധിക്കുന്നത്.

അതേസമയം പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലുണ്ടായ പ്രതിസന്ധികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് എയര്‍ ഇന്ത്യയുടെ യോഗം ഇന്ന് ചേരും. സമരത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ഇന്നത്തെ യോഗത്തില്‍ വിലയിരുത്തും.

സമരം നടത്തുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുമായി കേന്ദ്ര വ്യേമയാന മന്ത്രി അജിത് സിംഗ് മുമ്പ് ചര്‍ച്ച നടത്തിയിരുന്നു.
സമരം അവസാനിപ്പിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാണെന്ന് അജിത് സിംഗ് പറഞ്ഞിരുന്നു. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്താന്‍ എത്രയും വേഗം പൈലറ്റുമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും അജിത് സിംഗ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :