എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസിനുള്ള ബുക്കിംഗ് പുനരാരംഭിക്കുന്നു. പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ ബുക്കിംഗ് നിര്‍ത്തിവച്ചിരുന്നു.
ഈ ആഴ്ച അവസാനത്തോടെ പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. 130ഓളം എക്സിക്യൂട്ടീവ് പൈലറ്റുമാരുടെ സഹായത്തോടെയായിരിക്കും സര്‍വീസ് നടത്തുക.
സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 320 കോടി രൂപയിലധികം രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്.