എയര്‍ ഇന്ത്യ: പൈലറ്റുമാരുമായി അജിത് സിംഗ് ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സമരം നടത്തുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുമായി കേന്ദ്ര വ്യേമയാന മന്ത്രി അജിത് സിംഗ് ചര്‍ച്ച നടത്തി. സമരം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് അജിത് സിംഗ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്.

സമരം അവസാനിപ്പിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാണെന്ന് അജിത് സിംഗ് പറഞ്ഞു. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്താന്‍ എത്രയും വേഗം പൈലറ്റുമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും അജിത് സിംഗ് പറഞ്ഞു.

അതേസമയം സമരത്തെ തുടര്‍ന്ന് ഇതുവരെയായി എയര്‍ ഇന്ത്യക്ക് 270 കോടി രൂപയിലധികം നഷ്ടമുണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :