കൊച്ചിയില്‍ നിന്ന് ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന യാത്ര നിരക്കില്‍ എമിറേറ്റ്സ് കുറവ് വരുത്തി. ഇക്കോണമി ക്ലാസില്‍ ദുബായ് റിട്ടേണ്‍ 15490 രൂപയും ലണ്ടന്‍ 20990 രൂപയും ന്യൂയോര്‍ക്ക് 39990 രൂപയും ഹൂസ്റ്റണ്‍ 51990 രൂപയുമാണ് പുതുക്കിയ നിരക്ക്.
ലൊസാഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്കോ എന്നിവിടങ്ങളിലേക്ക് ഒന്നാം ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക പാക്കേജുകളും എമിറേറ്റ്സ് ലഭ്യമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ 10 നഗരങ്ങളിലേക്കാണു എമിറേറ്റ്സ് സര്‍വീസ് നടത്തുന്നത്. കൊച്ചിയില്‍ നിന്നു ദുബായിലേക്കു ദിവസം രണ്ടു സര്‍വീസ് നടത്തുന്നു. യാത്രക്കൂലി ഇനത്തിലും ചരക്കുകൂലി ഇനത്തിലും കേരളത്തില്‍ നിന്ന് ഗണ്യമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് കമ്പനി വക്തമാക്കി. പുതിയ തീരുമാനങ്ങള്‍ വിപണി വിഹിതം കൂട്ടാന്‍ കേരളത്തെ സഹായിക്കുമെന്ന് എമിറേറ്റ്സിന്റെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് ഓര്‍ഹന്‍ അബ്ബാസ് പറഞ്ഞു. കമ്പനിയുടെ 163 ഫ്ലൈറ്റുകളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.