എന്‍‌ടി‌പി‌സിക്ക് 1339 കോടി ലാഭം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 30 മെയ് 2008 (11:33 IST)

പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ 2007-08 സാമ്പത്തിക വര്‍ഷത്തെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന പാദത്തില്‍ 1339.50 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,734.7 കോടി രൂപയായിരുന്നു. അതേ സമയം കമ്പനിയുടെ മൊത്തവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

2007-08 ലെ നാലാം പാദത്തില്‍ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 9,546.7 കോടി രൂപയില്‍ നിന്ന് 11,487.5 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം 2007-08 ലെ മൊത്തം ലാഭം 7,469.9 കോടി രൂപയായി വര്‍ദ്ധിച്ചു. 2006-07 ല്‍ ഇത് 6,898.3 കോടി രൂപയായിരുന്നു. മൊത്ത വരുമാനമാവട്ടെ 36,651.8 കോടി രൂപയില്‍ നിന്ന് 41,637 കോടി രൂപയായും വര്‍ദ്ധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :