എണ്ണവിലയില്‍ കുറവ്

സിംഗപ്പൂര്‍| WEBDUNIA| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2008 (10:48 IST)

ആഗോള ക്രൂഡോയില്‍ വില വീപ്പയ്ക്ക് ഒരു ഡോളര്‍ കണ്ട് പെട്ടന്നു കുറഞ്ഞു. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം ഒരളവു വരെ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ എണ്ണ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതാണ് എണ്ണ വില കുറയാന്‍ പ്രധാന കാരണം.

കഴിഞ്ഞ തിങ്കളാഴ്ച എണ്ണ വില വീപ്പയ്ക്ക് 111.80 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഒരഴ്ചയ്ക്കുള്ളില്‍ എണ്ണവിലയില്‍ പത്ത് ശതമാനം വരെ ഇടിവാണുണ്ടായിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ച വരെ 70 ശതമാനം വരെ വിലയിടിഞ്ഞ് 101.84 ഡോളറായി താണിരുന്നു. വെള്ളിയാഴ്ച ഗുഡ് ഫ്രൈഡെ ഒഴിവിലായിരുന്നു വിപണി.

ഇതോടെ തിങ്കളാഴ്ച എണ്ണ വില വീപ്പയ്ക്ക് 1.71 ഡോളര്‍ കണ്ട് കുറഞ്ഞ് 100.13 ഡോളര്‍ എന്ന നിലയിലേക്ക് താണിട്ടുണ്ട്. ഇതിനൊപ്പം ഗ്യാസോലിന്‍ വിലയാവട്ടെ ഒരു ഗ്യാലന് 0.76 ഡോളര്‍ കണ്ട് കുറഞ്ഞ് 2.5975 എന്ന നിലയിലേക്കു താണു.

ഹീറ്റിംഗ് ഓയില്‍ വിലയാ‍വട്ടെ ഒരു ഗ്യാലന് 1.22 ഡോളര്‍ നിരക്കില്‍ കുറഞ്ഞ് 2.965 ഡോളറായും താഴ്ന്നു. ലണ്ടന്‍ വിപണിയില്‍ ക്രൂഡോയില്‍ വില വീപ്പയ്ക്ക് 99.10 ഡോളറായി കുറഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :