എണ്ണവില 83 ഡോളറിന് താഴെ

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified ശനി, 17 ഏപ്രില്‍ 2010 (17:52 IST)
അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 83 ഡോളറിന് താഴെയെത്തി. അമേരിക്കന്‍ ഇന്‍വെസ്റ്റമെന്റ്‌ ബാങ്കറായ ഗോള്‍ഡ്മാന്‍ സാഷ്‌ നടത്തിയ ഗുരുതരമായ ക്രമക്കേടാണ് അമേരിക്കയില്‍ ഓഹരി വിപണിയേയും ക്രൂഡോയില്‍ വിപണിയെയും തകര്‍ത്തത്‌.

മേയിലേക്കുള്ള ന്യൂയോര്‍ക്ക് ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ 2.52 ഡോളര്‍ താഴ്ന്ന് 82.99 ഡോളറിലെത്തി. നേരത്തെ എണ്ണവില 82.52 ഡോളറിലെത്തിയിരുന്നു. ജൂണിലേക്കുള്ള ബ്രെന്‍റ് നോര്‍ത്ത് സീ ക്രൂഡ് 1.18 ഡോളര്‍ കുറഞ്ഞ് ബാരലിന് 85.99 ഡോളറായി. വ്യാഴാഴ്ച ന്യൂയോര്‍ക്ക് ക്രൂഡ് ബാരലിന് 87.58 ഡോളറായിരുന്നു.

യു എസ് ഓഹരി വിപണികളെല്ലാം നഷ്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം നിര്‍ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :