എട്ടു കമ്പനികളുടെ നഷ്ടം 40,000 കോടി രൂപ

മുംബൈ| WEBDUNIA| Last Modified ഞായര്‍, 18 ഏപ്രില്‍ 2010 (11:22 IST)
രാജ്യത്തെ ഏറ്റവും വലിയ എട്ട് കമ്പനികളുടെ വിപണി മൂലധനത്തില്‍ കഴിഞ്ഞ വാരം 40,000 കോടി രൂപയുടെ നഷ്ടം നേരിട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രിസാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് കഴിഞ്ഞ വാരത്തില്‍ 13,294 കോടി രൂപയാണ് നഷ്ടം നേരിട്ടത്.

കഴിഞ്ഞ ആഴ്ചയില്‍ സെന്‍സെക്സിലും, നിഫ്റ്റിയിലും വന്‍ നഷ്ടമാണ് നേരിട്ടത്. മുന്‍ വാരത്തില്‍ മികച്ച മുന്നേറ്റം നടത്തിയ സെന്‍സെക്സ് കഴിഞ്ഞ വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോള്‍ 48 പോയിന്റ് നഷ്ടത്തിലാണ്. അതേസമയം, കഴിഞ്ഞ വാരത്തില്‍ നേരിയ ലാഭമുണ്ടാക്കിയത് ഐ ടി കമ്പനികളാണ്. ടി സി എസ്, ഇന്‍ഫോസിസ് കമ്പനികള്‍ 10,521 കോടി രൂപയുടെ മുന്നേറ്റം നടത്തി.

പൊതുമേഖലാ സ്ഥാപനമായ ഒ എന്‍ ജി സിയും വന്‍ നഷ്ടമാണ് നേരിട്ടത്. ഒ എന്‍ ജി സിയ്ക്കും എന്‍ ടി പി സിയ്ക്കും 10,30.66 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഫോസിസിന്റെ അറ്റാദായം 1,600 കോടി ഉയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് കഴിഞ്ഞവാരത്തില്‍ ഇന്‍ഫോസിസ് ഒഹരികള്‍ക്ക് മികച്ച നേട്ടമാണുണ്ടായത്. മികച്ച നേട്ടം കൈവരിച്ച പത്തു കമ്പനികളുടെ പട്ടികയില്‍ ടി സി എസ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വാരത്തില്‍ ടി സി എസ് 4,384 കോടി രൂപയാണ് നേട്ടമുണ്ടാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :