എടിഎം ക്യാഷ് വാനുകള്‍ റവന്യൂ ഇന്റലിജന്‍സ്‌ നിരിക്ഷിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കള്ളപ്പണം കൊണ്ടുപോകുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് എടിഎം കൌണ്ടറുകളില്‍ നിറയ്ക്കാന്‍ പണവുമായി പോകുന്ന വാനുകള്‍ റവന്യൂ ഇന്റലിജന്‍സ്‌ നിരിക്ഷിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണം ഉപയോഗിക്കാ‍മെന്ന സംശയത്തെ തുടര്‍ന്നാണ് സാധ്യമായ എല്ലാ വഴികളിലും പരിശോധന നടത്താന്‍ റവന്യൂ ഇന്റലിജന്‍സ്‌ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ഒരു എടിഎം കാഷ്‌ വാനില്‍ കണക്കില്‍ പെടാത്ത പണം കണണ്ടെത്തിയിരുന്നു. അതിനാലാണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്‌. എടിഎം കൌണ്ടറുകളില്‍ പണം നിറയ്ക്കുന്നത് സ്വകാര്യ സുരക്ഷാ ഏജന്‍സികളാണ്‌. ഈ വാഹനങ്ങളെ ഇതുവരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എടിഎം കാഷ്‌ വാനുകളെ നിരീക്ഷിക്കുന്നതിനുള്ള ചുമതല ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനായിരിക്കും.

ഇതുവരെ 195 കോടി രൂപയുടെ കള്ളപ്പണമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.
തെരഞ്ഞെടുപ്പു കാലത്തെ കള്ളപ്പണത്തിന്റെ ഒഴുക്കു തടയാന്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ (ഡിആര്‍ഐ), സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇക്കണോമിക്‌ ഇന്റലിജന്‍സ്‌, എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ്‌ തുടങ്ങിയ ഏജന്‍സികള്‍ സയുക്തമായാണ് നിരീക്ഷണം നടത്തുന്നത്.

തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക്‌ 70 ലക്ഷം രൂപ വരെ ചെലവാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചെറു സംസ്ഥാനങ്ങളില്‍ പരിധി 54 ലക്ഷം രൂപയാണ്‌. സ്ഥാനാര്‍ഥികളുടെ ചെലവു നിരീക്ഷിക്കുന്നതിന്‌ 650 ഇന്ത്യന്‍ റവന്യൂ സര്‍വീസ്‌ ഉദ്യോഗസ്ഥരെ രാജ്യമൊട്ടാകെ നിയോഗിച്ചതായി കമ്മീഷന്‍ അറിയിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :