ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 27 മെയ് 2011 (12:01 IST)
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേറ്റഡ് ലിമിറ്റഡിന്റെ( എച്ച്പിസിഎല്‍) അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച നാലാംപാദത്തില്‍ അറ്റാദായത്തില്‍ 48.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാലാംപാദത്തില്‍ അറ്റാദായം 1,122.66 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 757.53 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റാദായത്തില്‍ 2010-11 സാമ്പത്തികവര്‍ഷത്തില്‍ 18.2 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 1,539.01 കോടി രൂപയായിട്ടാണ് ഈ കാലയളവിലെ അറ്റാദായം വര്‍ധിച്ചത്.