ഇസ്ലാമിക്‌ ബാങ്ക് നിയമങ്ങള്‍ അംഗീകരിക്കാനാവില്ല

തിരുവനന്തപുരം| WEBDUNIA|
ഇസ്ലാമിക ബാങ്കിന്റെ നിലവിലുള്ള നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. ശരിയത്ത്‌ നിയമപ്രകാരം ബാങ്ക്‌ ആരംഭിക്കണമെങ്കില്‍ നിയമഭേദഗതി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ബാങ്കിങ് ഇതര ഇസ്‌ലാമിക ധനകാര്യസ്ഥാപനം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇതിനെതിരെ കേരള ഹൈക്കോടതിയിലുള്ള കേസ്‌ തീര്‍പ്പാക്കുന്ന മുറയ്ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ തീരുമാനം പരസ്യമാക്കുമെന്നും സുബ്ബറാവു അറിയിച്ചു.

ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാത്രമായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ യോഗം ചേരാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തു. ബാങ്കിങ് നടപടികള്‍ സ്‌കൂളുകളില്‍ പാഠ്യവിഷയമാക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായി ഡി. സുബ്ബറാവു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :