ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 16 ഫെബ്രുവരി 2012 (09:20 IST)
‘കൊലവെറി ഡി‘ എന്ന ഗാനത്തിലൂടെ റിലീസിന് മുമ്പെ തന്നെ ശ്രദ്ധേയമായ ചിത്രമാണ് ‘ത്രീ’. സിനിമയുടെ പ്രമോഷനുമായി ഇമാനി നവ്രത്ന ബ്രാന്‍ഡിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന് ധനുഷ്.
ഇമാനി നവ്രത്ന ഹെയര്‍ ഓയിലിന് ചിത്രത്തിന്റെ പ്രൊമോഷനില്‍ പങ്കാളിത്തം ഉണ്ടെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വന്ന വാര്‍ത്ത തെറ്റാണെന്നും ധനുഷ് വ്യക്തമാക്കി.
ത്രീയിലെ കൊലവെറി ഗാന സീക്വന്‍സിനിടെ പ്രമുഖ ദേശീയ പ്രാദേശിക ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രം സംവിധാനം ചെയ്ത ഐശ്വര്യ ധനുഷ് കൊലവെറി എന്ന ഗാനം എങ്ങനെ ദൃശ്യവത്കരിച്ചിരിക്കുന്നു എന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.