'ഇന്‍ഫോസിസ് ഓഹരികള്‍ക്ക് വളര്‍ച്ചാ സാധ്യത'

മുംബൈ| WEBDUNIA|
PRO
PRO
ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഓഹരികളില്‍ നിന്ന് മികച്ച റിട്ടേണ്‍ പ്രതീക്ഷിക്കാവുന്ന കമ്പനികളുടെ പട്ടികയില്‍ ഇന്‍ഫോസിസും. ഗോള്‍ഡ്മാന്‍ സാക്സ് തെരഞ്ഞെടുത്ത കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇന്‍ഫോസിസ് മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഈ വര്‍ഷം 21 ശതമാനം ഇടിവുണ്ടായ സാഹചര്യത്തിലും ഇന്‍ഫോസിസ് ഓഹരികള്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യതയുണ്ടെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തുന്നത്.

ഏഷ്യയില്‍ നിന്ന് എട്ട് കമ്പനികളാണ് ഗോള്‍ഡ്മാന്റെ പട്ടികയില്‍ സ്ഥാനം നേടിയിട്ടുള്ളത്. ഊര്‍ജ്ജ മേഖലയില്‍ നിന്ന് സി എന്‍ ഒ ഒ സിയും ഓട്ടോ മേഖലയില്‍ ഹോണ്ടയും ഇടംപിടിച്ചപ്പോള്‍ ഐ ടി മേഖലയില്‍ നിന്ന് ഇന്‍ഫോസിസും സാംസംഗുമാണ് പട്ടികയില്‍ സ്ഥാനം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :