ഇന്ത്യയുടെ കയറ്റുമതി കുറയും

ന്യൂഡല്‍ഹി| WEBDUNIA|
പാശ്ചാത്യ രാജ്യങ്ങളില്‍ ഉപഭോഗം കുറഞ്ഞത് ഇന്ത്യന്‍ കയറ്റുമതിയെ സാരമായി ബാധിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. നടപ്പ് വര്‍ഷത്തില്‍ കയറ്റുമതി ഗണ്യമായി കുറഞ്ഞതായും 2009-10 വര്‍ഷത്തില്‍ ഇത് വിണ്ടും കുറയാനാണ് സാധ്യതയെന്നും വാണിജ്യ സെക്രട്ടറി ജികെ പിള്ള പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ കയറ്റുമതിയില്‍ 1.1 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചതെങ്കില്‍ ജനുവരിയില്‍ അത് 22 ശതമാനമായാണ് കുറഞ്ഞത്. നടപ്പ് വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 30 ശതമാനത്തിന്‍റെ വളര്‍ച്ച ഈ മേഖലയില്‍ ഉണ്ടായിരുന്നെങ്കിലും ഓക്ടോബറോടുകൂടിയാണ് കയറ്റുമതി കുത്തനെയിടിയാന്‍ തുടങ്ങിയത്. ഡിസംബറില്‍ സ്ഥിതി അല്‍‌പം മെച്ചപ്പെട്ടെങ്കിലും ജനുവരിയില്‍ വീണ്ടും കുറയുകയായിരുന്നു.

2007-08ല്‍ 24 ശതമാനമായിരുന്നു രാജ്യത്തിന്‍റെ കയറ്റുമതി. എന്നാല്‍ നടപ്പുവര്‍ഷം ഇത് ആറ് ശതമാനമാകാനാണ് സാധ്യത. 2009-10ല്‍ 160 ബില്യണിന്‍റെ കയറ്റുമതിയുണ്ടായാല്‍ തന്നെ അത് വലിയ നേട്ട‌മായിരിക്കും - പിള്ള പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :