ഇന്ത്യ സിമന്‍റ് ലാഭം കുറഞ്ഞു

മുംബൈ| WEBDUNIA|
ദക്ഷിണേന്ത്യയിലെ പ്രധാന സിമന്‍റ് നിര്‍മ്മാണ കമ്പനിയായ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യ സിമന്‍റ്‌സ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 142.14 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.

ഈയിനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 22 ശതമാനം കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 183.40 കോടി രൂപയായിരുന്നു.

ഇതിനൊപ്പം കമ്പനിയുടെ അവലോകന കാലയളവിലെ മൊത്തം വരുമാനം 986.84 കോടി രൂപയായി വര്‍ദ്ധിച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 832.57 കോടി രൂപയായിരുന്നു.

അവലോകന കാലയളവില്‍ കമ്പനിയുടെ ചെലവ് ചുരുക്കല്‍ നടപടികളും മികച്ച വില്‍പ്പന വര്‍ദ്ധനവുമാണ് ലാഭത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :