ഇന്ത്യ യു‌എസില്‍ നിന്ന് യുദ്ധവിമാനം വാങ്ങുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 8 ജനുവരി 2010 (19:01 IST)
PRO
വായുസേനയ്ക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് യുദ്ധവിമാനം വാങ്ങുന്നു. യു‌എസ് യുദ്ധവിമാന നിര്‍മ്മാണകമ്പനിയായ ബോയിംഗില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുക. സി-17 ഗ്ലോബ് മാസ്റ്റര്‍ മൂന്ന് ഇനത്തില്‍ പെട്ട വിമാനങ്ങള്‍ക്കായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയെ സമീപിച്ചിരിക്കുന്നത്.

ബോയിംഗ് കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കത്ത് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് യു‌എസ് ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കമെന്നും കമ്പനി അറിയിച്ചു.

പത്ത് വിമാനങ്ങള്‍ക്കാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. എത്ര തുക വരുന്നതാണ് ഇടപാടെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഭൂമിയില്‍ നിന്ന് 3000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങളാണ് സി-17 ഗ്ലോബ്മാസ്റ്റര്‍. കോടികള്‍ വരുന്നതാണ് ഇടപാടെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :