ആറരലക്ഷം രൂപയ്ക്ക് വെര്‍ടു മൊബൈല്‍ വാങ്ങാം

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 13 മെയ് 2013 (18:10 IST)
PRO
ലോകമെങ്ങുമുളള കോടീശ്വരനമാരുടെ കൈയിലെ അഭിമാന സ്തംഭമാണ് വെര്‍ടു മൊബൈല്‍ ഫോണ്‍. 1998 വരെ നോക്കിയയുടെയായിരുന്നു ഈ ഫോണ്‍. മാസങ്ങള്‍ കൂടുമ്പോള്‍ ഓരോ മോഡല്‍ മാത്രമാണ് പുറത്തിറക്കിയിരുന്നത്. പിന്നീട് ഇക്യുറ്റി എന്ന കമ്പനി ഈ ഫോണ്‍ ബ്രാന്‍ഡ് വാങ്ങി. പക്ഷേ ഫോണ്‍ നിര്‍മ്മിക്കുന്നത് നോക്കിയ തന്നെയാണ്.

ഗള്‍ഫ് രാജ്യങ്ങളും റഷ്യയുമാണ് വെര്‍ടുവിന്റെ പ്രധാനവിപണി. ഇപ്പോള്‍ ടിഐ എന്ന സ്മാര്‍ട്‌ഫോണ്‍ മോഡലുമായി വെര്‍ടു ഇന്ത്യയിലെത്തിയിരിക്കുകയാണ്. 6,49,990 രൂപയാണ് വെര്‍ടു ടി ഐയ്ക്ക് ഇന്ത്യയിലെ വില.

വില കൂടുതലുണ്ടെന്നത് കൊണ്ട് ഫോണ്‍ സ്പെസിഫിക്കേഷന് മാറ്റം വരില്ല 1.7 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍-കോര്‍ പ്രൊസസര്‍, ഒരു ജിബി. റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്

എട്ട് മെഗാപിക്‌സല്‍ ക്യാമറയും 1.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. 3.7 ഇഞ്ച് സ്‌ക്രീനുള്ള വെര്‍ടു ടിഐയില്‍ ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനാണുള്ളത്.

കമ്പനിയിറക്കുന്ന ആദ്യ ആന്‍ഡ്രോയ്ഡ് മോഡല്‍ കൂടിയാണിത്. നാളിതു വരെ നോക്കിയയുടെ സിംബിയന്‍ ഒഎസിലായിരുന്നു വെര്‍ടു മോഡലുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

184 വ്യത്യസ്ത ഭാഗങ്ങളുപയോഗിച്ചാണ് വെര്‍ടു ടിഐ സ്മാര്‍ട്‌ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇവയോരോന്നും കമ്പനിയുടെ വിദഗധ തൊഴിലാളികള്‍ കൈ കൊണ്ടു തയ്യാറാക്കിയതാണ്.

25 മണിക്കൂര്‍ പണിയെടുത്താണ് ഫോണിന്റെ ഒരു കീ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി വെബ്സൈറ്റില്‍ പറയുന്നു. ഇന്ദ്രനീലക്കല്ലുകൊണ്ടാണ് പോറലേല്‍ക്കാത്ത സ്ക്രീന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യയിലെ എട്ട് വന്‍നഗരങ്ങളിലെ ഷോറൂമുകളിലാണ് ഇപ്പോര്‍ വെര്‍ടു ടിഐ വിലപനയ്‌ക്കെത്തിയിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് കമ്പനി വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ പര്‍ച്ചേസിനും അവസരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :