മുംബൈ|
WEBDUNIA|
Last Modified ശനി, 29 മാര്‍ച്ച് 2008 (10:53 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2008-09 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക നയം ഏപ്രില്‍ 29 ന് പ്രഖ്യാപിക്കും. ആര്.ബി.ഐ ഗവര്‍ണ്ണര്‍ വൈ.വി.റെഡ്ഡിയാണ് ഇത് പുറത്തിറക്കുക.
നിലവിലെ ബാങ്ക് വായ്പാ നിരക്കുകള്‍ അതേ പടി തുടരുമെന്നാണ് കരുതുന്നത്. എങ്കിലും വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പവും വിലക്കയറ്റവും കര്‍ശനമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാവും വാര്‍ഷിക നയം പ്രഖ്യാപിക്കുക.
വിലക്കയറ്റം തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പുകളോടും ആര്.ബി.ഐ യോടും പ്രധാനമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെട്ടിട്ടുമുണ്ട്. പണപ്പെരുപ്പം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പലിശ നിരക്ക് കുറയുമെന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും അസ്ഥാനത്തായിക്കഴിഞ്ഞു.
സാമ്പത്തിക രംഗത്തെ മെല്ലെപ്പോക്ക് ഇല്ലാതാക്കാനായി പലിശ നിരക്ക് കുറയ്ക്കാന്‍ നേരത്തെ ധനമന്ത്രി വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ പണപ്പെരുപ്പ നിരക്ക്, വിലക്കയറ്റം എന്നിവയിലെ വര്‍ദ്ധന ഇതിനു കഴിയാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.
കാര്‍ഷിക രംഗമാണ് രാജ്യത്തെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിക്കുന്നതില്‍ ഏറ്റവും മോശമായ മേഖലയെന്ന് ധനമന്ത്രി ചിദംബരം പറഞ്ഞിട്ടുണ്ട്. അതേ സമയം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര ബജറ്റില്‍ പറഞ്ഞത് അനുസരിച്ച് വാണിജ്യ ബാങ്കുകള്‍ക്ക് 40,000 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.