മുംബൈ|
WEBDUNIA|
Last Modified ഞായര്‍, 7 ഫെബ്രുവരി 2010 (14:33 IST)
PRO
വ്യവസായ പ്രമുഖന്‍മാരായ യാഷ് ബിര്‍ല ഗ്രൂപ്പ് ആയൂര്‍വ്വേദ രംഗത്ത് കൂടുതല്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നു.കേരളത്തിലെ രണ്ട് മുന്‍നിര ആയൂര്‍വ്വേദ സ്ഥാപനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ കമ്പനി വിലപേശല്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അയൂര്‍വ്വേദ ചികിത്സാസെന്‍ററുകളും മരുന്നുവില്‍പനശാലകളും ആരംഭിക്കാന്‍ ലക്‍ഷ്യമിട്ടാണ് നീക്കം.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മുന്‍നിര ആയൂര്‍വ്വേദ സ്ഥാപനമായ കേരള വൈദ്യശാല യാഷ് ബിര്‍ല ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ബിര്‍ല കേരള വൈദ്യശാല എന്നാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിന്‍റെ പേര്. ഇതിനു പിന്നാലെയാണ് അയൂര്‍വ്വേദരംഗത്ത് ഏറെ പാരമ്പര്യമുള്ള നാഗാര്‍ജുനയും മറ്റൊരു ആയൂര്‍വ്വേദ സ്ഥപനവും ഏറ്റെടുക്കാന്‍ കമ്പനി വിലപേശല്‍ നടത്തുന്നത്.കേരളത്തിലെ രണ്ടാമത്തെ വലിയ ആയൂര്‍വ്വേദ സ്ഥാപനമാണ് നാഗാര്‍ജുന.
വിലപേശല്‍ നടക്കുന്നതായ വാര്‍ത്ത ബിര്‍ല കേരള വൈദ്യശാല മാനേജിംഗ് ഡയറക്ടര്‍ ഹര്‍ഷ്ജീത് കുറുപ്പ് സമ്മതിച്ചു. എന്നാല്‍ വ്യക്തമായ ധാരണയിലെത്തിയിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു. കേരളത്തിനകത്തും പുറത്തും അയൂര്‍വ്വേദ ശൃംഖലകള്‍ വിപുലപ്പെടുത്തുകയാണ് കമ്പനിയുടെ ലക്‍ഷ്യമെന്നും ഹര്‍ഷ്ജീത് കുറുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് യാഷ് ബിര്‍ല ഗ്രൂപ്പ് കേരള വൈദ്യശാലയിലെ അമ്പത്തിയൊന്ന് ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. രാജ്യത്താകമാനം 30 ചികിത്സാസെന്‍ററുകളാണ് കേരള വൈദ്യശാലയ്ക്കുള്ളത്. രാജ്യത്തിനകത്തും പുറത്തും അയൂര്‍വ്വേദ ചികിത്സയ്ക്ക് ലഭിച്ചുവരുന്ന പ്രചാരമാണ് യാഷ് ബിര്‍ല ഗ്രൂപ്പിനെ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നത്.