ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധ ഇറക്കുമതി നടത്തുന്ന രാജ്യം ഇന്ത്യ. ആയുധ ഇറക്കുമതിയില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.

സ്റ്റോക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. 2007- 2011 കാലയളവില്‍ ലോകത്തിലെ ആയുധ ഇറക്കുമതിയുടെ പത്ത് ശതമാനം ഇന്ത്യയാണ് നടത്തിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അനേകം ആയുധ ഇടപാടില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നു. 2002-2006 കാലഘട്ടത്തില്‍ ചൈനയായിരുന്നു ഒന്നാം സ്ഥാനത്ത്.

ലോകത്തിലെ 44 ശതമാനം ഇറക്കുമതിയും നടത്തിയത് ഏഷ്യന്‍ രാജ്യങ്ങളും ഓഷ്യാനിയന്‍ രാജ്യങ്ങളുമാണ്. യൂറോപ്പ് 19 ശതമാനവും മദ്ധ്യപൂര്‍വ്വേഷ്യ 17 ശതമാനവും അമേരിക്ക 11 ശതമാനവും ആഫ്രിക്ക ഒമ്പത് ശതമാനവുമാണ് ആയുധ ഇറക്കുമതി നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary:

India was the largest global importer of arms from 2007-11, while Pakistan is importing more arms from China, the Sweden-based Stockholm International Peace Research Institute (SIPRI) has claimed. “India was the world’s largest recipient of arms, accounting for 10 per cent of global arms imports,” data made public by SIPRI reveals.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :