ആന കൊടുക്കാതെ ഇനി ആഷ വാങ്ങാം

ന്യൂഡല്‍ഹി| WEBDUNIA|
PRO
സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ സാംസംഗിനോട് മത്സരിക്കാന്‍ പോക്കറ്റിനൊതുങ്ങുന്ന വിലക്ക് പുതിയ സ്മാര്‍ട്ട ഫോണായ എത്തി.

ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്‌ ഇരട്ട സിം ഉപയോഗിക്കാവുന്ന ആശ 501 പുറത്തിറക്കിയത്‌. ആദ്യഘട്ടത്തില്‍ ആഷ 501 ന്റെ 2ജി ഫോണാണ്‌ പുറത്തിറങ്ങിയിരിക്കുന്നത്‌. അധികം വൈകാതെ 3ജി ഫോണും ഇറക്കുമെന്ന്‌ കമ്പനി അധികൃതര്‍ പറഞ്ഞു.

ലൂമിയയുടെ ബേസിക് മോഡലിന്റെ മാതൃകയിലുള്ള ഡിസൈനാണ് ആഷയ്ക്ക് നല്‍കിയിരിക്കുന്നത്. മൂന്ന്‌ ഇഞ്ച്‌ ടച്ച്‌ സ്ക്രീനും 98 ഗ്രാം ഭാരമുള്ള 501ല്‍ 3.2 മെഗാപിക്സല്‍ ക്യാമറയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 4ജിബി ഇന്റേണല്‍ മെമ്മറിയുള്ള ഈ ഫോണില്‍ കാര്‍ഡ്‌ മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച്‌ 32 ജിബി വരെയായി ഉയര്‍ത്താം.

ആഷ 17 മണിക്കൂര്‍ സംസാര സമയം വാഗ്ദാനം ചെയ്യുന്നു. 3ജി ഇല്ലെങ്കിലും വൈഫൈ സൗകര്യം ഈ ഫോണില്‍ ലഭ്യം‍. ചുവപ്പ്‌ , മഞ്ഞ, പച്ച, വെള്ള, കറുപ്പ്‌ എന്നി നിറങ്ങളില്‍ ആഷ 501 ലഭിക്കും. ഏകദേശം 5300 രൂപ മാത്രം മതിയാകും ഇത് വാങ്ങാന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :