ആദായനികുതി ഇന്‍സ്പെക്ടറെ കല്യാണത്തിന് വിളിക്കുന്നില്ല: ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ആദായ നികുതി ഇന്‍സ്പെക്ടറെ വിവാഹത്തിന് ആരും വിളിക്കില്ലെന്നും ക്ഷണിച്ചാല്‍ ആര്‍ഭാടമായി ആഭരണം അണിയാന്‍ കഴിയുകയില്ലെന്ന പേടിയാണെന്നും ധനമന്ത്രി ചിദംബരം പറഞ്ഞു.

നികുതി സംബന്ധമായ അന്വേഷണങ്ങള്‍ ആരും ഭയക്കേണ്ടെന്നും നികുതി നല്‍കിയാല്‍ തല ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ നില്‍ക്കാമെന്നും ചിദംബരം പറഞ്ഞു. ആദായ നികുതി ചീഫ് കമ്മീഷണര്‍മാരുടെയും അന്വേഷണവിഭാഗം ഡയറക്ടര്‍ ജനറല്‍മാരുടെയും യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേറ്റ് രംഗത്തെ നികുതിയുടെ കാര്യത്തില്‍ ചില പരിഷ്കാരങ്ങള്‍ വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ശരാശരിയേക്കാള്‍ കുറവാണ് പലമേഖലകളിലും നികുതി നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. തലയുയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്നവരെയും സംസ്കാരമുള്ളവരെക്കുറിച്ചും ഈ മാസം 15 ന് തനിക്ക് ഏകദേശ ധാരണ ലഭിക്കുമെന്നു മന്ത്രി പറഞ്ഞു. വ്യക്തികള്‍ മുന്‍‌കൂര്‍ നികുതി ആദ്യഗഡുവും കോര്‍പ്പറേറ്റുകള്‍ രണ്ടാം ഗഡുവും അടയ്ക്കാനുള്ള അവസാന ദിവസമാണ് പതിനഞ്ച്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :