അശോക് ലെയ്‌ലാന്‍ഡ് വില്‍‌പന ഉയര്‍ന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 5 ഏപ്രില്‍ 2010 (17:18 IST)
PRO
ഹിന്ദുജ ഗ്രൂപ്പിന്‍റെ മുന്‍നിര ബ്രാന്‍‌ഡായ അശോക് ലെയ്‌ലാന്‍ഡ് വാ‍ഹനങ്ങളുടെ മാര്‍ച്ചിലെ വില്‍‌പനയില്‍ വന്‍കുതിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച് 97.43 ശതമാനമാണ് വില്‍പനയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയത്.

10,067 യൂണിറ്റ് ചരക്കു വാഹനങ്ങളാണ് മാര്‍ച്ചില്‍ വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 5,099 യൂണിറ്റ് മാത്രമായിരുന്നു. ആഭ്യന്തര വില്‍‌പനയിലും കയറ്റുമതിയിലും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 4428 യൂണിറ്റുകള്‍ ആഭ്യന്തര തലത്തില്‍ വിറ്റഴിഞ്ഞപ്പോള്‍ ഇക്കുറി ഇത് 9299 യൂണിറ്റുകളായി ഉയര്‍ന്നു. കയറ്റുമതിയില്‍ 14.46 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയത്.

സാമ്പത്തിക വര്‍ഷത്തെ മൊത്തം വാഹന വില്‍പനയിലും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 54,431 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ഇക്കുറി 63,926 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. 17.44 ശതമാനമാണ് വര്‍ദ്ധന. അതേസമയം മൊത്തം സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിക്കണക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 12.23 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :