രാത്രികാല അധിക വൈദ്യുതി നിയന്ത്രണം നീക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. രാത്രി പത്തര മുതല്‍ മൂന്നു വരെയുള്ള നിയന്ത്രണമാണു ഒഴിവാക്കുന്നത്.
റിലയന്‍സിന്റെ കൊച്ചി ബിഎസ്ഇഎസ് നിലയത്തിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. നാഫ്ത ഇല്ലാതിരുന്നതു മൂലം ഈ നിലയം ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
നിലയം പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവിടെ നിന്നുള്ള വൈദ്യുതി ലഭിക്കാന്‍ തുടങ്ങിയതോടെ നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.