അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍, 2ജിബി ഡാറ്റ; 'സിക്‌സര്‍' പ്ലാനുമായി ബിഎസ്എന്‍എല്‍ !

ബിഎസ്എന്‍എല്‍ 'സിക്‌സര്‍' അണ്‍ലിമിറ്റഡ് വോയിസ് ഡാറ്റ കോള്‍ ‍!

സജിത്ത്| Last Modified വ്യാഴം, 29 ജൂണ്‍ 2017 (12:11 IST)
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പുതിയൊരു ഓഫറുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. ഏതു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ചെയ്യാനും 60 ദിവസം വരെ ഉപയോഗിക്കാനും സാധിക്കുന്ന ‘സിക്‌സര്‍’ അല്ലെങ്കില്‍ '666' എന്ന പേരിലുള്ള ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്.

ഈ പ്ലാനില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും 2ജിബി ഡാറ്റയുമാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് കോളും നിത്യേന 2ജിബി 3ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്ന ദില്‍ ഖോല്‍ കീ ബോല്‍ എന്ന പ്ലാനും 3ജിബി 3ജി ഡാറ്റ 90 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്ന 333 രൂപയുടെ മറ്റൊരു പ്ലാനുമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :