അംബുജ സിമന്‍റിന്‍റെ ലാഭത്തില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified ശനി, 7 ഫെബ്രുവരി 2009 (13:57 IST)
സിമന്‍റ് വ്യവസായ രംഗത്തെ പ്രമുഖരായ അംബുജ സിമന്‍റിന്‍റെ ലാഭം കുറഞ്ഞു. 2008 ഡിസംബര്‍ 31 അവസാനിച്ച കാലയളവിലെ കണക്കുകള്‍ പ്രകാരം 25 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസംസ്കൃത വസ്തുക്കള്‍ക്ക് വിലകൂടിയതും സിമന്‍റിന്‍റെ ആവശ്യം കുറഞ്ഞതുമാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്.

2007 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം 1796 കോടി രൂപയായിരുന്നുവെങ്കില്‍ 2008ല്‍ അത് 1402 കോടിയായി കുറഞ്ഞു. എന്നാല്‍ മൊത്ത വില്‍പ്പന 11 ശതമാനം വര്‍ധിച്ച് 2007ല്‍ 5631 കോടിയായിരുന്നുവെങ്കില്‍ 2008ല്‍ അത് 6235 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ മൊത്തവരുമാനം 2008 സാമ്പത്തിക വര്‍ഷം 6437 കോടി രൂപയാണ്.

അതേസമയം, റിയല്‍ എസ്റ്റേറ്റ് രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധചെലുത്താനാണ് കമ്പനിയുടെ ഭാവി പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :