256 ജി ബി ഇന്റേണല്‍ മെമ്മറിയുമായി ‘സെന്‍ഫോണ്‍ 3 ഡീലക്സ്’ ഇന്ത്യന്‍ വിപണിയിലേക്ക്

അസൂസ് സെന്‍ഫോണ്‍ 3 ഡീലക്സ് പതിപ്പ് തായ്‌വാനില്‍ പുറത്തിറക്കി.

Asus Zenfone 3, india, taiwan അസൂസ് സെന്‍ഫോണ്‍, ഇന്ത്യ, തായ്‌വാന്‍
സജിത്ത്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2016 (15:36 IST)
അസൂസ് സെന്‍ഫോണ്‍ 3 ഡീലക്സ് പതിപ്പ് തായ്‌വാനില്‍ പുറത്തിറക്കി. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസറിന്റെ മികവുമായാണ് ഫോണ്‍ വിപണിയിലേക്കെത്തുന്നത്. ഈ മാസത്തോടെ ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തും. 52,000 രൂപയാണ് വില.

256 ജി.ബി ഇന്റേണല്‍ മെമ്മറിയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. 5.7 ഇഞ്ച് ഫുള്‍ എച്ച് ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേയുള്ള ഈ ഫോണിന് ആറ് ജി ബി റാമാണ് ഉള്ളത്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ എസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

കൂടാതെ ഫോര്‍കെ വീഡിയോയുള്ള 23 മെഗാപിക്സല്‍ സോണി സെന്‍സര്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, 3000 എം.എ.എച്ച് ബാറ്ററി, യുഎസ്ബി 3.0 പോര്‍ട്ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 32 ജി ബി ഇന്റേണല്‍ മെമ്മറിയും നാല് ജി ബി റാമുമുള്ള പതിപ്പും ലഭ്യമാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :